അബുദാബി പൊലീസ്.
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നു.
എമിറേറ്റിലെ റോഡുകളില്‍ മുന്നില്‍ പോകുന്ന വാഹനവുമായി അപകടകരമായ രീതിയില്‍ നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് പിഴ ചുമത്തും. നിയമലംഘകര്‍ക്ക് 5400 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ട്രാഫിക് ഉദ്യോഗസ്ഥരുടെയും, സ്മാര്‍ട്ട് റഡാര്‍ സംവിധാനത്തിന്റെയും സഹായം ഉപയോഗപ്പെടുത്തിയാണ് ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തുന്നത്. തുടക്കത്തില്‍ വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കാതെ സഞ്ചരിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴയും, നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഈ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുക്കും.ഇത് വിട്ടുകിട്ടാന്‍ വാഹന ഉടമ മൂന്ന് മാസത്തിനകം 5000 ദിര്‍ഹം അടയ്ക്കേണ്ടിവരും. പിറകില്‍ നിന്ന് വരുന്ന വാഹനങ്ങളെ കടന്നു പോകാന്‍ അനുവദിക്കാതിരിക്കുക, ഇടത്ത് വശത്തുള്ള ഓവര്‍ടേക്ക് ചെയ്യുന്നതിനുള്ള ലെയിനിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുക തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടാല്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
അബുദാബി പൊലീസ്
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നു
Related articles