മാർച്ച് 14 മുതൽ ഫ്രാൻസിലേയ്ക്ക് പ്രവേശിക്കുന്നതിന് കോവിഡ് -19 വാക്സിൻ പാസ്പോർട്ട് ആവശ്യമില്ല
ലോക രാജ്യങ്ങൾ കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത്മാനിച്ച് കോവിഡ് -19 വാക്സിൻ പാസ്പോർട്ട് ആവശ്യമായ നിയമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഫ്രാൻസ്തിരുമാനിച്ചു..
രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതിന് ആളുകൾ ഒരു കോവിഡ് -19 വാക്സിൻ പാസ്പോർട്ട് കാണിക്കേണ്ട നിയമങ്ങൾ മാർച്ച് 14 ന് ഫ്രാൻസിൽ പിൻവലിക്കും – പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏകദേശം ഒരു മാസം മുമ്പ് – ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സാണ് ഇക്കാര്യം അറിച്ചത് , ജനങ്ങളിൽ വൈറസ് ലക്ഷണങ്ങൾ കുറഞ്ഞു വരുന്നതിനെ തുടർന്ന് രാജ്യം ക്രമേണ കോവിഡ് ആരോഗ്യ പ്രോട്ടോക്കോളുകൾ ലഘൂകരിക്കുന്നത് മാത്രമല്ല ജനങ്ങളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായി കാസ്റ്റക്സ് TF1 ടെലിവിഷനോട് പറഞ്ഞു.പൊതുഗതാഗതം ഒഴികെ മാർച്ച് 14 മുതൽ വീടിനുള്ളിൽ മാസ്ക് ആവശ്യമില്ല.എന്നിരുന്നാലും, പ്രായമായ ഹോം കെയർ സെന്ററുകളിൽ പ്രവേശിക്കുന്നതിന് വാക്സിൻ പാസ് നിർബന്ധമാണ്, കാസ്റ്റക്സ് കൂട്ടിച്ചേർത്തു.