Saturday, May 18, 2024
Google search engine

പ്രജേഷ് സെന്റെ          മേരി ആവാസ് സുനോ ജീവത പെരുവഴിയിൽ പകച്ചു പോയവർക്കൊരു ഇടയസംഗീതം

spot_img

ജീവിതത്തിൽ അപ്രതീക്ഷിതമായി വീണുപോകുന്നവർക്ക്, ജീവിതം ഇവിടെ തീർന്നുവെന്ന് നിരാശയിലേക്ക് ആണ്ടുപോകുന്നവർക്ക് ശുഭാപ്തി വിശ്വാസം സമ്മാനിക്കാൻ മേരി ആവാസ് സുനോ എന്ന പ്രജേഷ് സെൻ ചിത്രത്തിനു കഴിഞ്ഞു

മനുഷ്യബന്ധങ്ങളുടെയും പ്രത്യാശയുടെയും മനുഷ്യരുടെ ഇച്ഛാശക്തിയുടെയും കഥ പറയുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ്     പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘മേരി ആവാസ് സുനോ’ ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹരമായൊരു മെലഡി കേട്ടിരിക്കുന്നതുപോലെ കണ്ടു തീർക്കാവുന്ന ഒരു ചിത്രം.ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം മഞ്ജു വാര്യർ, ജയസൂര്യ,ശിവദ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രജേഷ് സെൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മേരി ആവാസ് സുനോ’.

സിനിമ കലാരൂപം എന്നതിനുപ്പുറം അതിൽ സാമൂഹ്യ പ്രതിബദ്ധതയ്ക്ക്  ഊന്നൽ നൽകുന്ന ഒരാശയമെങ്കിലും ഉണ്ടായിരിക്കണം എന്ന് വാശി പിടിക്കുന്ന അപൂർവ്വം സിനിമ പ്രവർത്തകരിൽ ഒരാളാണ്   പ്രജേഷ് സെൻ . അത് തന്റെ മേരി ആവാസ് സുനോ’  എന്ന മൂന്നാമത്തെ ചിത്രത്തിലുടെ  അടിവരയിടുകയാണദ്ദേഹം

എഫ്.എം ചാനലിലെ പ്രശസ്തനായൊരു റേഡിയോ ജോക്കിയാണ് ആർജെ ശങ്കർ (ജയസൂര്യ). ശബ്ദമാണ് തന്റെ ഐഡന്റിറ്റി എന്നു വിശ്വസിക്കുന്ന ഒരാൾ. കരിയറിൽ ഏറെ നേട്ടങ്ങൾ കൈവരിച്ച അയാളും ന്യൂസ് റീഡറായ ഭാര്യ മെറിളിനും (ശിവദ) മകനുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അയാൾക്ക് ജീവിതത്തിൽ ഒരു തിരിച്ചടി നേരിടേണ്ടിവരുന്നത്. എത്രയോ മനുഷ്യർക്ക് അവരുടെ മോശം സമയങ്ങളിൽ ശബ്ദത്തിലൂടെ പ്രത്യാശ പകർന്ന ശങ്കറിന്റെ ജീവിതം അതോടെ ഇരുട്ടിലേക്ക് വീണു പോവുന്നു. ഈ വേളയിലാണ് ഒരു നിയോഗം പോലെ ശങ്കറിന്റെയും മെറിളിന്റെയും ജീവിതത്തിലേക്ക് സാമൂഹിക പ്രവർത്തകയും ഡോക്ടറുമായ രശ്മി പാടത്ത് കടന്നു വരുന്നത്. തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ലളിതവും സുന്ദരവുമായി ചിത്രം പറയുന്നത്.

സിനിമ കലാരൂപം എന്നതിനുപ്പുറം അതിൽ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകുന്ന ഒരാശയമെങ്കിലും ഉണ്ടായിരിക്കണം എന്ന് വാശി പിടിക്കുന്ന അപൂർവ്വം സിനിമ പ്രവർത്തകരിൽ ഒരാളാണ് പ്രജേഷ് സെൻ എന്ന് മേരി ആവാസ് സുനോ’ എന്ന തന്റെ മൂന്നാമത്തെ ചിത്രത്തിലുടെ അദ്ദേഹം വീണ്ടും അടിവരയിടുകയാണ്. അതുകൊണ്ടു തന്നെ ഈ ചിത്രത്തിന്റെ ക്രെഡിറ്റ് പൂർണ്ണമായും പ്രജേഷ് സെൻ എന്ന രചയിതാവിനും സംവിധായകനും ഉള്ളതാണ്. പ്രജേഷ് സെൻ എന്ന സംവിധായകൻ തന്റെ സിനിമയിലെ കഥാപാത്രങ്ങളായി തന്റെ ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും മാറ്റിയിരിക്കുന്നു. കാലികപ്രസക്തിയുള്ള കഥക്ക് ശക്തമായ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കി മികച്ച രീതിയിൽ സംവിധാനം ചെയ്ത കഥാപാത്രങ്ങൾക്ക് യോജിച്ച അഭിനേതാക്കളെ കണ്ടെത്തി തങ്ങളുടെ കഴിവ് പ്രകടമാക്കാൻ അവസരം നൽകിയ പ്രജേഷ് സെൻ അഭിനന്ദനം ഏറെ അർഹിക്കുന്നു.

മഞ്ജു വാരിയരും ജയസൂര്യയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷത.

ഒരു ചെറിയ കഥ, പുതുമയുള്ള അവതരണം, അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ് അഭിനയിച്ചിരിക്കുന്നു സിനിമയിൽ എടുത്തു പറയേണ്ട മറ്റൊന്ന് മഞ്ജുവാര്യരുടെ ഡോ. രശ്മി എന്ന കഥാപത്രത്തിന്റെ അഭിനയമാണ് .പ്രസരിപ്പും ഊർജ്ജവും അപാര ആത്മവിശ്വാസവുമുള്ള ഡോക്ടറായി മഞ്ജു വാര്യർ ചിത്രത്തിൽ തിളങ്ങുന്നു. പ്രതിസന്ധികളിൽ പെട്ടുഴറുന്ന ആർജെ ശങ്കറിന്റെ മനോവ്യഥകളെ ഹൃദയസ്പർശിയാംവണ്ണം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കാൻ ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ തന്നെ ഇമോഷൻ കൈകാര്യം ചെയ്യുന്നതിൽ ജയസൂര്യയുടെ പാടവം മലയാളിയോട് എടുത്തു പറയേണ്ട കാര്യമില്ല. ഈ ചിത്രത്തിലും അത് കാണാവുന്നതാണ്.

ദുരിതക്കടലിൽ നിന്തി തുടിച്ച് കടന്ന് പോകുന്ന തന്റെ കഥാപാത്രം ജയസൂര്യ മികച്ചതാക്കിയപ്പോൾ ഊർജസ്വലയായ തന്റെ കഥാപാത്രം മഞ്ജുവിന്റെ കൈയിൽ ഭദ്രമായിരുന്നു.മഞ്ജുവാര്യയും ജയസൂര്യയും ഒന്നിച്ചുള്ള രംഗങ്ങളും പോസിറ്റീവ് വൈബ് സമ്മാനിക്കുന്നതാണ്.ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊരു പെർഫോമൻസ് ശിവദയുടേതാണ്. ജയസൂര്യയുടെ ഭാര്യാ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് ശിവദയാണ്.വളരെകയ്യടക്കത്തോടെയാണ് മെറിൾ എന്ന കഥാപാത്രത്തെ ശിവദ അവതരിപ്പിച്ചിരിക്കുന്നത്. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി. സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍, മാസ്റ്റര്‍ അര്‍ചിത് അഭിലാഷ് എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. അതിഥി വേഷത്തിൽ സംവിധായകന്‍ ശ്യാമപ്രസാദും വന്നുപോവുന്നുണ്ട് ചിത്രത്തിൽ.

ജീവിതത്തിൽ അപ്രതീക്ഷിതമായി വീണുപോകുന്നവർക്ക്, ജീവിതം ഇവിടെ തീർന്നുവെന്ന് നിരാശയിലേക്ക് ആണ്ടുപോകുന്നവർക്ക് ശുഭാപ്തി വിശ്വാസം സമ്മാനിക്കാൻ മേരി ആവാസ് സുനോയ്ക്ക് കഴിയും. വളരെ കളർഫുളാണ് ചിത്രത്തിന്റെ വിഷ്വലുകൾ. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.വിനോദ് ഇല്ലംപള്ളിയുടെ കാമറ വർക്ക് ചിത്രത്തിന് ഒരു ഫ്രഷ് ലുക്ക് നൽകുന്നുണ്ട്. അതുപോലെചിത്രം പകരുന്ന പോസിറ്റിവിറ്റി യാക്ക്സാൻ ഗാരി പെരേര നേഹ നായർ എന്നിവരുടെ പശ്ചാത്തലസംഗീതത്തിലും പ്രതിഫലിക്കുന്നുണ്ട്. എം.ജയച്ചന്ദ്രൻ ഒരുക്കിയ ഗാനങ്ങളും സിനിമയുടെ മൂഡിനൊത്ത് പോകുന്നുണ്ട്. പ്രത്യേകിച്ച് ബി.ഹരി നാരായണന്റെ കാറ്റത്തൊരു മൺ വീട് എന്ന ഗാനം .

ഹരിചരൺ, സന്തോഷ്കേശവ്, ജിതിൻ രാജ്,ആൻ ആമി എന്നിരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.

സൗണ്ട് ഡിസൈൻ – അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിസൈൻ-താമിർ ഓകെ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്‍റ് – എം.കുഞ്ഞാപ്പ.

ഒരു കാര്യം അടി വരയിട്ടു തന്നെ പറയാം ജീവത പെരുവഴിയിൽ പകച്ചു പോയവർക്കൊരു ഇടയ സംഗീതമാണ് പ്രജേഷ് സെന്റെ മേരീ ആവാസ് സുനോ .

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp