Monday, May 20, 2024
Google search engine

യുഎഇ തൊഴിലാളികൾക്ക് തൊഴിലില്ലായ്മ ഇൻഷുറൻസ് പ്രഖ്യാപിച്ചു

spot_img

ദുബായ് | യു എ ഇ തൊഴിലാളികൾക്ക് തൊഴിലില്ലായ്മ ഇൻഷുറൻസ് ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു.തിങ്കളാഴ്ച യു എ ഇ കാബിനറ്റ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചതിന് ശേഷം ട്വിറ്ററിലൂടെ യു എ ഇ വൈസ് പ്രസിഡണ്ടാണ് ഇക്കാര്യം അറിച്ചത്, ഇത് പ്രകാരം ഇൻഷ്വർ ചെയ്ത വ്യക്തിക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെടുകയാണെങ്കിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീം പരിമിത കാലത്തേക്ക് ക്യാഷ് തുക വാഗ്ദാനം ചെയ്യുമെന്ന് പറഞ്ഞു.ഇൻഷുറൻസ് പാക്കേജുകളിലൂടെയാണ് സംവിധാനം നടപ്പാക്കുക. ഇൻഷ്വർ ചെയ്ത ഒരു ജീവനക്കാരന് അയാൾ അല്ലെങ്കിൽ അവൾ മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ ഒരു നിശ്ചിത സമയത്തേക്ക് നഷ്ടപരിഹാരം നൽകും.

യുഎഇയിലെ തൊഴിൽ വിപണിയുടെ മത്സരശേഷി വർധിപ്പിക്കുക, ജീവനക്കാരെ സംരക്ഷിക്കുക, സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.

ഇതിലൂടെ തൊഴിൽ വിപണിയിൽ എമിറാത്തികളുടെ മത്സരശേഷി വർധിപ്പിക്കാനും “യുഎഇയിലേക്ക് മികച്ച അന്താരാഷ്ട്ര പ്രതിഭകളെ ആകർഷിക്കാനും” നിയമം ലക്ഷ്യമിടുന്നു. എന്നാൽ ഷെയ്ഖ് മുഹമ്മദോ അദ്ദേഹത്തിന്റെ ഓഫീസോ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ, വളർന്നുവരുന്നതും വികസിതവുമായ സമ്പദ്‌വ്യവസ്ഥകളിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കുന്നത് തൊഴിൽ നഷ്‌ടത്തിന്റെ അപകടസാധ്യതയിൽ നിന്ന് തൊഴിൽ ചെയ്യുന്ന വ്യക്തികളെ സംരക്ഷിക്കുന്നതിനാണ്.

ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി അടുത്ത മാസങ്ങളിൽ പ്രഖ്യാപിച്ച പരിഷ്കാരങ്ങളുടെ നിരയിലെ ഏറ്റവും പുതിയ നീക്കമാണ് യുഎഇയുടെ നീക്കം. വിദഗ്‌ദ്ധരായ പ്രൊഫഷണലുകൾ, ഫ്രീലാൻസർമാർ, നിക്ഷേപകർ, സംരംഭകർ എന്നിവരെ ആകർഷിക്കുന്നതിനായി അടുത്തിടെ പ്രഖ്യാപിച്ച അഞ്ച് വർഷത്തെ ഗ്രീൻ വിസ, റസിഡൻസ് പെർമിറ്റ് റദ്ദാക്കുകയോ കാലഹരണപ്പെടുകയോ ചെയ്‌തതിന് ശേഷവും രാജ്യത്ത് തുടരുന്നതിന് ആറ് മാസം വരെ നീളുന്ന ഫ്ലെക്സിബിൾ ഗ്രേസ് പിരീഡുകൾ വാഗ്ദാനം ചെയ്യുന്നു. ഇത്തൊഴിലന്വേഷകരുടെ വിസയും രാജ്യം അവതരിപ്പിച്ചു, വിദേശികൾക്ക് തൊഴിൽ തേടി പ്രത്യേകമായി രാജ്യത്തേക്ക് വരാൻ അനുവദിക്കുന്നു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp