Saturday, May 18, 2024
Google search engine

റെഡ്മിയുടെ പുതിയ രണ്ട് മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തി

spot_img

റെഡ്മിയുടെ രണ്ട് മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തി.റെഡ്മി നോട്ട് 11 പ്രോ സ്മാർട്ട്ഫോണിന്റെ രണ്ട് വേരിയന്റുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്.റെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിലെത്തിയത്.
റെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ സ്മാർട്ട്ഫോണുകളിൽ 2400 x 1080 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനുള്ള 6.67-ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേകയാണ് നൽകിയിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റും 360Hz ടച്ച് സാമ്പിൾ റേറ്റും 1200 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള മികച്ചൊരു ഡിസ്പ്ലെയാണ് ഇത്. റെഡ്മി നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസി ചിപ്പെസെറ്റാണ്. അതേ സമയം റെഡ്മി നോട്ട് 11 പ്രോയ്ക്ക് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി96 പ്രോസസറാണ്.
പുതിയ സ്മാർട്ട്ഫോണുകൾ മികച്ച പിൻ ക്യാമറ സെറ്റപ്പുകളുമായിട്ടാണ് വരുന്നത്. റെഡ്മി നോട്ട് 11 പ്രോ+ 5 ജിയിൽ 108 മെഗാപിക്സൽ മെയിൻ സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയുള്ള ട്രപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. നോട്ട് 11 പ്രോയിൽ 108 എംപി പ്രൈമറി സെൻസറിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറുമുണ്ട്. രണ്ട് ഫോണുകളിലും 16 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.
റെഡ്മി നോട്ട് 11 പ്രോ സീരീസിലെ രണ്ട് ഫോണുകളിലും 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു. ഈ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ വെറും 15 മിനിറ്റിനുള്ളിൽ ഫോൺ 0 മുതൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ലിക്വിഡ് കൂളിംഗ്, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഫോണുകളിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13 ഒഎസിലാണ് പ്രവർത്തിക്കുന്നത്.

റെഡ്മി നോട്ട് 11 പ്രോവിന്
6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 17,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപ വിലയുണ്ട്. സ്റ്റെൽത്ത് ബ്ലാക്ക്, ഫാന്റം വൈറ്റ്, സ്കൈ ബ്ലൂ എന്നീ നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന മാർച്ച് 23ന് നടക്കും. ആമസോൺ, എംഐ.കോം, എംഐ ഹോം, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന നടക്കുന്നത്.

റെഡ്മി നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ മൂന്ന് വേരിയന്റുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ ഡിവൈസിന്റെ ബേസ് വേരിയന്റിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 20,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 21,999 രൂപയാണ് വില.
8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈഎൻഡ് മോഡലിന് 24,999 രൂപയാണ് വില. ഈ സ്മാർട്ട്ഫോൺ സ്റ്റെൽത്ത് ബ്ലാക്ക്, ഫാന്റം വൈറ്റ്, മിറേജ് ബ്ലൂ നിറങ്ങളിൽ ലഭ്യമാകും.ആമസോൺ ഇന്ത്യ, എംഐ.കോം, എംഐ സ്റ്റോർ ആപ്പ്, എംഐ ഹോം സ്റ്റുഡിയോ എന്നിവയിലൂടെ ഫോണിന്റെ വിൽപ്പന മാർച്ച് 15 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഈ ഡിവൈസ് വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 1000 രൂപ കിഴിവ് ലഭിക്കും.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp